ടി പി വധം: സി ബി ഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല – ആഭ്യന്തര മന്ത്രി

Posted on: February 6, 2014 1:45 pm | Last updated: February 7, 2014 at 12:38 am

chennithalaതിരുവനന്തപുരം: ടി പി വധക്കേസ് ഗൂഢാലോചന ഗൂഢാലോചന സി ബി ഐ അന്വേഷിക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് സംബന്ധിച്ച പോലീസ് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റൊരു അന്വേഷണം സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നും ഇക്കാര്യത്തില്‍ ആര്‍ എം പിയോട് സാവകാശം ചോദിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ചെന്നിത്തല വ്യക്തമാക്കി.