Connect with us

International

ആഭ്യന്തര കലാപം: സിറിയയില്‍ കൊല്ലപ്പെട്ടത് 10,000 കുട്ടികളെന്ന് യു എന്‍

Published

|

Last Updated

യു എന്‍: സിറിയയില്‍ രൂക്ഷമായ ആഭ്യന്തര കലാപത്തില്‍ പതിനായിരം കുട്ടികള്‍ മരിച്ചതായി യു എന്‍ റിപ്പോര്‍ട്ട്. കുട്ടികളെയാണ് 2011 മുതല്‍ തുടരുന്ന കലാപം ഏറെ ബാധിച്ചതെന്നാണ് യു എന്‍ പറയുന്നത്.

മൂന്നു വര്‍ഷത്തെ സംഘര്‍ഷങ്ങളില്‍ 4000ലധികം കുട്ടികള്‍ സിറിയയില്‍ നിന്ന് പലായനം ചെയ്തു. യു എന്‍ സുരക്ഷാ കൗണ്‍സില്‍ യു എന്നിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കുട്ടികളെ ഉപദ്രവിക്കുന്നതില്‍ മത്സരിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. കുട്ടികളെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നത് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്നവരാണ് എന്നാണ് ബശാര്‍ ഭരണകൂടം പറയുന്നത്.

ജനനേന്ദ്രിയങ്ങളുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഷോക്കടിപ്പിക്കുക, കാലിന്റെയും വിരലിന്റെയും നഖങ്ങള്‍ പറിച്ചെടുക്കുക, ലൈംഗിക പീഡനം, സിഗരറ്റ്‌കൊണ്ട പൊള്ളിക്കുക, ഉറക്ക് തടസ്സപ്പെടുത്തുക എന്നിങ്ങനെ അതിക്രൂരമായ പീഡനങ്ങളാണ് കുട്ടികള്‍ക്കെതിരെ നടക്കുന്നത്.

Latest