Malappuram
മന്ത്‌രോഗം; ജില്ലയിലെ 3666,236 പേര്‍ക്ക് ഗുളിക നല്‍കും

മലപ്പുറം: ജില്ലയില്‍ അടുത്തമാസം മന്തുരോഗ നിവാരണ ഗുളിക വിതരണം ചെയ്യുമെന്ന് ഡി എം ഒ ഡോ. വി ഉമ്മര്‍ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പൊന്നാനി, താനൂര്‍ ഭാഗങ്ങളിലാണ് മന്ത് രോഗം കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞ വാര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൊന്നാനി നഗരസഭാ പ്രദേശത്ത് ജില്ലാ മെഡിക്കല്‍ ഓഫീസിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ സര്‍വേയില്‍ ആകെയുള്ള 87,703 ജനസഖ്യയില്‍ 1233 പേര്‍ മന്ത് രോഗികളാണെന്ന് കണ്ടെത്തിയിരുന്നു.
സമൂഹ മന്ത് രോഗ നിവാരണ ഗുളിക വിതരണ പരിപാടിയുടെ ഭാഗമായി അടുത്തമാസം രണ്ട് മുതല്‍ 28 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ ആകെയുള്ള 42 ലക്ഷം ജനങ്ങളില്‍ 3666,236 പേര്‍ക്ക് ഗുളിക വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അടുത്തമാസം രണ്ടിന് വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനങ്ങളും ബോധവത്കരണ യോഗങ്ങളും നടക്കും. മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തിയും ആറ്, ഏഴ് തീയതികളില്‍ ആള്‍കൂട്ടങ്ങള്‍, മാര്‍ക്കറ്റ്, ഓഫീസുകള്‍, ഫാക്ടറികള്‍, മറ്റു തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ക്യാമ്പുകള്‍ നടത്തി ഗുളിക വിതരണം ചെയ്യും.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികതാരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ ഉപകേന്ദ്രങ്ങളിലും അടുത്തമാസം 10 മുതല്‍ 15 വരെ ബൂത്തുകള്‍ സജ്ജീകരിച്ച് വിതരണം ചെയ്യും. ഇതിനായി 17,000 വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് ട്രയിനിംഗ് നല്‍കിയിട്ടുണ്ട്. ആഹാരത്തിന് ശേഷമാണ് ഗുളികകള്‍ കഴിക്കേണ്ടത്. ഒഴിഞ്ഞ വയറ്റില്‍ ഗുളികകള്‍ കഴിച്ചാല്‍ അല്‍പനേരത്തേക്ക് തലവേദനയും മയക്കവും ഉണ്ടായേക്കാം. മന്തുരോഗ വിരകള്‍ ശരീരത്തിലുള്ളവര്‍ക്ക് ഗുളിക കഴിച്ചശേഷം ചെയറിയ തോതില്‍ പനിയുണ്ടാകുമെന്നും ഇത് മന്തുരോഗ വിരകള്‍ നശിച്ച് രക്തത്തില്‍ കലരുന്നതിനാലാണെന്നും ഡി എം ഒ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. നൂന മാര്‍ജ, ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, ജില്ലാ എഡ്യൂക്കേഷണല്‍ ആന്റ് മീഡിയ ഓഫീസര്‍ ടി എം ഗോപാലന്‍, എം വേലായുധന്‍ എന്നിവരും സംബന്ധിച്ചു.