Connect with us

Gulf

ഏഷ്യാവിഷന്‍ റേഡിയോ അവാര്‍ഡ്‌നൈറ്റ് ശനിയാഴ്ച

Published

|

Last Updated

ദുബൈ: ഏഷ്യാവിഷന്‍ മലയാളം റേഡിയോ അവാര്‍ഡിന്റെ പ്രഥമ എഡിഷന്‍ പുരസ്‌കാര സമര്‍പണം ഈ മാസം എട്ട് (ശനി) വൈകിട്ട് ദുബൈ അല്‍ നാസര്‍ ലെഷര്‍ ലാന്റില്‍ നടക്കും.
യു.എ.ഇയിലെ 7 മലയാളം റേഡിയോകളെ മുന്‍നിര്‍ത്തി 3 മാസംമുമ്പ് ആരംഭിച്ച വോട്ടെടുപ്പിന്റെ പരിസമാപ്തിയും പുരസ്‌കാര പ്രഖ്യാപന – വിതരണ ചടങ്ങുമാണ് ശനിയാഴ്ച നടക്കുക. ബോളിവുഡ് നടി കരീനാ കപൂര്‍ മുഖ്യാതിഥിയായിരിക്കും. ഇതിനകം ഫെയ്‌സ്ബുക്കിലൂടെയും ഓണ്‍ലൈനിലൂടെയും ലക്ഷക്കണക്കിനാളുകളെ കണ്ണിചേര്‍ത്തു കൊണ്ടാണ് റേഡിയോ പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് നടന്നത്. ഫൈനല്‍ നോമിനേഷന്‍ ലഭിച്ച റേഡിയോ താരങ്ങളെയെല്ലാം റെഡ് കാര്‍പ്പറ്റില്‍ ആനയിക്കും. തത്സമയം മാത്രമാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാവുക. യു എ ഇയിലെ എല്ലാ മലയാളം റേഡിയോ നിലയങ്ങളില്‍ നിന്നുമുള്ള നൂറോളം പ്രതിഭാ ശാലികളായ അവതാരകര്‍ ഒരേ വേദിയില്‍ ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ പുരസ്‌കാര ചടങ്ങിനുണ്ട്. വിവിധ കാറ്റഗറികളിലായി എ.എം, എഫ്.എം വിഭാഗങ്ങളില്‍ 30-ല്‍ അധികം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വിതരണം ചെയ്യും. വിജയികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സുവനീര്‍ എഡിഷന്‍ കരീനാ കപൂര്‍ പ്രകാശനം ചെയ്യും.
വിജയ് യേശുദാസ്, മീരാ നന്ദന്‍, ജ്യോത്സ്‌ന, ഷംനാ കാസിം, അന്‍വര്‍ സാദത്ത്, രമേഷ് പിഷാരടി, സുബി, വേണു നരിയാരം, അപര്‍ണ, ഗ്രീഷ്മ, ജാസ് റോക്കേഴ്‌സ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത – നൃത്ത – ഹാസ്യ പരിപാടികളും നടക്കും. പരിപാടി മഴവില്‍ മനോരമ പിന്നീട് സംപ്രേഷണം ചെയ്യും. രഞ്ജിനി ഹരിദാസാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങിന്റെ അവതാരക. സ്‌ട്രോംഗ് ലൈറ്റ്, അല്‍ ഐന്‍ ഡയറി, ഹൈബോ – ഐമാക്‌സ് വാച്ചസ്, 777 പാര്‍ ബോയില്‍ഡ് റൈസ്, ലൈഫ് ആന്റ് റിച്ച് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. 25 ദിര്‍ഹം മുതല്‍ 200 ദിര്‍ഹം വരെയുള്ള ടിക്കറ്റുകള്‍ യു എ ഇയിലെ ലുലു, ഫാത്തിമ, പാരഗണ്‍ ഔട്ട്‌ലെറ്റുകളിലും അല്‍ നാസര്‍ ലെഷര്‍ ലാന്റിലെ കൗണ്ടറിലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: 050 – 3453019.