Connect with us

Gulf

നിയമലംഘനം: കഫ്‌ടേരിയ അടപ്പിച്ചു; നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

റാസല്‍ ഖൈമ: ഗുരുതരമായ നിയമലംഘനം നടത്തിയ കഫ്‌ടേരിയ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഗ്രോസറികള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ സാധനങ്ങള്‍ സുരക്ഷിതവും ആരോഗ്യകരവുമായ സൗകര്യങ്ങളിലും സാഹചര്യങ്ങൡലും സൂക്ഷിക്കാത്തതിനാണ് പിഴ. പൊതുനിരത്തുകള്‍ക്കരികില്‍ വില്‍പ്പനക്കു വെച്ച ഏതാനും കാറുകളും അധികൃതര്‍ കണ്ടുകെട്ടി. നഗരസഭയുടെ കീഴിലുള്ള ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ക്കെതിരെ നടപടിയുണ്ടായത്.
പഴകിയതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയതിനാണ് നഗരത്തിലെ ഒരു കഫ്‌ടേരിയ അധികൃതര്‍ പൂട്ടിച്ചത്. ഇതിനു പുറമെ സ്ഥാപനത്തിന് ഭീമമായ സംഖ്യ പിഴയും ചുമത്തി. പാക്കറ്റിനു പുറത്ത് വ്യക്തമാക്കിയ ഗുണനിലവാരമില്ലാത്ത രണ്ട് കുടിവെള്ള സ്ഥാപനങ്ങള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

Latest