Connect with us

International

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു: ഐ.എം.എഫ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യയിലും അമേരിക്കയിലും സാമ്പത്തിക അസമത്വം അപകടകരമാം വിധം വര്‍ധിക്കുന്നതായി ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു. ലണ്ടിനില്‍ നടത്തിയ പ്രഭാഷണത്തിലാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 12 ഇരട്ടിയായി വര്‍ധിച്ചെന്നും ഇവരുടെ ആസ്തി ഉപയോഗിച്ച് രാജ്യത്ത് രണ്ട് തവണ ദാരിദ്രം തുടച്ചുനീക്കാമെന്നും ലഗാര്‍ഡ് പറഞ്ഞു. ലോകത്തെ ജനസംഖ്യുയടെ 70 ശതമാനവും താമസിക്കുന്നത് സാമ്പത്തിക അസമത്വംകൂടിയ രാജ്യങ്ങളിലാണെന്നും ലോകത്തെ 85 അതിസമ്പന്നരുടെ ആസ്തി ലോകജനസംഖ്യയുടെ പകുതിപ്പേരുടേതിനേക്കാള്‍ കൂടുതലാണെന്നും ക്രിസ്റ്റീന്‍ ലഗാര്‍ഡ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 90 ശതമാനം ജനങ്ങളും സാമ്പത്തികമായി പിന്നോട്ടാണെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ അസമത്വം കാണാതെ പോകുകയാണെന്നും ലഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

Latest