സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍

Posted on: February 3, 2014 5:31 pm | Last updated: February 4, 2014 at 12:04 am

Santhosh-Trophyചെന്നൈ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. നിര്‍ണായകമായ മത്സരത്തില്‍ കര്‍ണാടകത്തെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം വിജയം സ്വന്തമാക്കിയത്. കേരളത്തിന് വേണ്ടി ഷിബിന്‍ലാല്‍ രണ്ട് ഗോള്‍ നേടി. കഴിഞ്ഞ ദിവസം ദുര്‍ബലരായ ആന്‍ഡമാനെ എതിരില്ലാത്ത 17 ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന് കര്‍ണാടകയെ നേരിട്ടത്.