മലപ്പുറം കാളികാവില്‍ ഏഴ് കിലോ കഞ്ചാവ് പിടികൂടി

Posted on: February 3, 2014 9:01 am | Last updated: February 3, 2014 at 10:12 am

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി മോഹനനാണ് അറസ്റ്റിലായത്. സ്‌കൂള്‍ കുട്ടികള്‍ക്ക് സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നയാളാണ് മോഹനനെന്ന് സംശയിക്കുന്നു.