Connect with us

Gulf

പാചക വാതക സിലിണ്ടറിനു കുറഞ്ഞത് 5 ദിര്‍ഹം മാത്രം

Published

|

Last Updated

ഷാര്‍ജ: പാചക വാതക സിലിണ്ടറിനു ഷാര്‍ജയില്‍ കുറഞ്ഞത് കേവലം അഞ്ചു ദിര്‍ഹം മാത്രം. ഫില്ലിംഗ് നിരക്ക് വന്‍തോതില്‍ കുറച്ചിരുന്നു. അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് പാചക വാതക വിലയില്‍ വന്‍ കുറവുണ്ടാകുമെന്നാണ് ഉപഭോക്താക്കള്‍ കരുതിയിരുന്നത്.
എന്നാല്‍ സിലിണ്ടറിനു അഞ്ചു ദിര്‍ഹം മാത്രമാണ് കുറച്ചത്. എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറിനും വില കുറച്ചിട്ടുണ്ട്. 145 ദിര്‍ഹം വിലയുണ്ടായിരുന്ന 22 കിലോയുടെ സിലിണ്ടറിനു 140 ആയും 44 കിലോയുടേതിനു 290ല്‍ നിന്ന് 280 ദിര്‍ഹമായുമാണ് കുറച്ചത്. കുറവ് ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. നഗര സഭ അംഗീകരിച്ച വിലയാണിതെന്ന് ഷാര്‍ജയിലെ ഒരു ഗ്യാസ് വിതരണക്കാരന്‍ പറഞ്ഞു. അടിക്കടി പാചക വാതകത്തിനു വില വര്‍ദ്ധിപ്പിച്ചിരുന്നു. 10 ദിര്‍ഹം വീതമായിരുന്നു ഓരോ തവണയും കൂട്ടിയിരുന്നത്.
ഇതിനെതിരെ ഉപഭോക്താക്കളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല അബൂദാബിയേക്കാള്‍ മൂന്നും നാലും ഇരട്ടി വിലയായിരുന്നു ഷാര്‍ജയടക്കമുള്ള എമിറേറ്റുകളില്‍ ഗ്യാസിന്. ഇതു സംബന്ധിച്ചു സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വില വര്‍ദ്ധവവ് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഫില്ലിംഗ് കേന്ദ്രങ്ങളോട് നിരക്ക് കുറയ്ക്കാന്‍ആവശ്യപ്പെട്ടിരുന്നു.

Latest