Connect with us

Palakkad

എ ഡി പി ഐയുടെ ആരോപണം അടിസ്ഥാനരഹിതം: ഗുരുകുലം സ്‌കൂള്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനക്കാരായ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളിനെതിരെ എ ഡി പി ഐ നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പി ടി എ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘനൃത്തത്തില്‍ ചില നൃത്താധ്യാപകര്‍ക്ക് അനുകൂലമായി വിധി നിര്‍ണ്ണയം നടത്താനിടയുള്ള വിധികര്‍ത്താക്കളെ മാറ്റണമെന്ന പരാതിയുമായി എ ഡി പി ഐയെ സമീപിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.
മത്സരഫലം വന്നപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗുരുകുലം ടീമിനെ പതിനേഴാം സ്ഥാനം നല്‍കി അവഗണിക്കുകയും ചെയ്തു. ഇതിനെതിരായ പരാതികേള്‍ക്കാന്‍ മുതിരാതെ എ ഡി പി ഐ പോലീസിനെ വിളിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഇറക്കിവിടുകയാണ് ചെയ്തത്. തുടര്‍ന്ന് ഘെരാവോ ചെയ്തുവെന്ന് പറഞ്ഞ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. പത്രസമ്മേളനത്തില്‍ പി ടി എ ഭാരവാഹികളായ ആര്‍ ശ്രീകുമാര്‍, കെ രാമദാസ്, ബാലാംബിക രവി, വൃന്ദാദേവി പങ്കെടുത്തു.