ടി പി വധം: സി ബി ഐ അന്വേഷണം നിയമോപദേശത്തിന് ശേഷമെന്ന് ആഭ്യന്തര മന്ത്രി

Posted on: January 28, 2014 3:30 pm | Last updated: January 28, 2014 at 3:30 pm

ramesh-chennithalaതിരുവനന്തപുരം: ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോടതി വിധിയോടെ കൊലപാതകത്തില്‍ സി പി എമ്മിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്.

കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ചെന്നിത്തല അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവടക്കം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട സാഹചര്യം ഗൗരവമായാണ് കാണുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.