കുളമ്പ് രോഗം: മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം നല്‍കണം

Posted on: January 26, 2014 3:12 pm | Last updated: January 26, 2014 at 3:12 pm

പാലക്കാട്: കുളമ്പു രോഗം മൂലം കന്നുകാലികള്‍ നഷ്ടപ്പെട്ട ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം കിട്ടുന്നതിന് വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആ വശ്യപ്പെട്ടു.—
രോഗം മൂലം ചത്ത കാലികള്‍ക്ക സഹായം നല്‍കുമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ വ്യത്യസ്ത വകുപ്പുകള്‍ ഇതു സംബന്ധിച്ച കണക്കുകള്‍ പല രീതിയിലാണ് നല്‍കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് സഹായം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ എം എല്‍ എ മാരും പറഞ്ഞു. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്വീകരിക്കുമെന്ന് കല്കടര്‍ അറിയച്ചു.
മുതലമടയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനം തടയുന്നത് ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഡാമിനു ബലക്ഷയം സംഭവിക്കുന്നു, പലകപ്പാണ്ടി പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നു തുടങ്ങിയ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എം എല്‍ എ പറഞ്ഞു. എന്നാല്‍ ലൈസന്‍സുള്ള മുഴുവന്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ ലൈസന്‍സുള്ള ക്വാറികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പി കെ ബിജു എം പി ആവശ്യപ്പെട്ടു. മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ധ സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചതായി എ ഡി എം കെ ഗണേശന്‍ യോഗത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയവയില്‍ എട്ടു കോടി രൂപ ജില്ലയ്ക്ക് ല‘ിക്കാനുണ്ടെന്ന് ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു. നെല്ല് സംഭരണം നടത്തിയ വകയില്‍ നിലവില്‍ കുടിശികയില്ല. എന്നാല്‍ ഈ സീസണിലെ 2.43 കോടി രൂപ നല്‍കാനുണ്ട്. തേങ്ങാ സംഭരണത്തിന്റെ അപ്പപ്പോള്‍ തന്നെ നല്‍കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അട്ടപ്പാടിയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്യണമെന്നും ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടം ഏകോപനം നടത്തണമെന്നും എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു. മണലെടുപ്പു നിരോധനം മൂലം ജില്ലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്നും തൊഴിലാളികള്‍ ബുദ്ധിമുട്ടിലാണെന്നും ഇതില്‍ നടപടി വേണമെന്നും കെ.എസ് സലീഖ എം എല്‍ എ ആവശ്യപ്പെട്ടു.
പി കെ ബിജു എം പി, എം എല്‍ എമാരായ എം ചന്ദ്രന്‍, കെ വി വിജയദാസ്, എം ഹംസ, കെ എസ് സലീഖ, വി ചെന്താമരാക്ഷന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ പ്രതിനിധി പി ഇ എ സലാം മാസ്റ്റര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി പി ജോണി തുടങ്ങിയവര്‍ പങ്കെടുത്തു.