ഹാദിയയുടെ വരികളില്‍ രണ്ട് തവണ വിജയ സ്മിതം

Posted on: January 25, 2014 7:30 am | Last updated: January 25, 2014 at 7:30 am

പാലക്കാട്:സമൂഹത്തിന്റെ ദുരന്തസ്മൃതികള്‍ വരികളില്‍ പകര്‍ത്തിയപ്പോള്‍ ഹാദിയക്ക് പങ്കെടുത്ത രണ്ടിനങ്ങളിലും എ ഗ്രേഡ്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് ഉപന്യാസം, മലയാളം കഥാരചന എന്നിവയിലാണ് മലപ്പുറം കൊടിഞ്ഞി എം എ എച്ച് എസ് എസ് വിദ്യാര്‍ഥിനി ഹാദിയ പങ്കെടുത്തത്.
ലഹരി വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ കാണാപുറങ്ങളായിരുന്നു ഉപന്യാസത്തില്‍ വിഷയം. മലയാളം കഥാരചനയില്‍ ‘ഒന്നു നിലവിളിക്കാനാകാതെ’ വിഷയത്തിലും ഹാദിയ പറഞ്ഞത് സമീപകാലത്ത് കണ്ട ദുരന്തചിത്രങ്ങളായിരുന്നു.