Connect with us

Kerala

സോളാര്‍: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാവാമെന്ന് സുപ്രീംകോടതി

Published

|

Last Updated

Oommen Chandy

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെ അന്വേഷണത്തിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ അന്വേഷണത്തെ ബാധിക്കിക്കാന്‍ പാടില്ല. കസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ജോയ് കൈതാരത്തിന്റെ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. അതേസമയം സി സി ടി വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി കോടതി തള്ളി. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരെയാണ് ജോയ് കൈതാരം ഹര്‍ജി നല്‍കിയത്.