ദേശാഭിമാനി ഭൂമിയിടപാട്: വി എസ് പി ബിക്ക് പരാതി നല്‍കി

Posted on: January 19, 2014 1:11 pm | Last updated: January 19, 2014 at 3:53 pm

vs2തിരുവനന്തപുരം: ദേശാഭിമാനി ഭൂമിയിടപാട് കേസില്‍ പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി. വിവാദ വ്യവസായി വി എം രാധാകൃഷ്ണന് ഭൂമി കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണ് വി എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂരില്‍ നമോ വിചാര്‍ മഞ്ചുമായി ധാരണയുണ്ടാക്കിയത് തെറ്റാണെന്ന് വി എസ് പറഞ്ഞു. ഇവരുമായുള്ള സഹകരണം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ല. അണികളെ വകരുത്താന്‍ കൂട്ടുനിന്നവരുമായി ധാരണയിലെത്തുന്നത് ശരിയല്ലെന്നും വി എസ് പറഞ്ഞു.