Connect with us

Palakkad

ഭക്ഷ്യമേള ഉദ്ഘാടനം ഇന്ന്

Published

|

Last Updated

പാലക്കാട്: സ്‌കൂള്‍ കലോല്‍സവത്തോടനുബന്ധിച്ച് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, ആള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 19 മുതല്‍ 25 വരെ പ്രധാനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഭക്ഷ്യമേള നടത്തും. ഇന്ന് വൈകീട്ട് 5.30 ന് മന്ത്രി എ.പി.അനില്‍കുമാര്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും.

കലോത്സവത്തെ വരവേല്‍ക്കാന്‍ തോല്‍പ്പാവകളും

പാലക്കാട്: സംസ്ഥാന കലോത്സവത്തെ വരവേല്‍ക്കാന്‍ കൂനത്തറയിലെ തോല്‍പാവകളും. കലോത്സവ ഘോഷയാത്രയില്‍ ആദ്യമായാണ് തോല്‍പാവകളെ ഉള്‍പ്പെടുത്തുന്നത്.
യൂറോപ്യന്‍രാഷ്ട്രങ്ങളില്‍മാത്രം കണ്ടുവരുന്ന ഭീമന്‍ പാവകളാണ് കൂനത്തറയിലെ രാമചന്ദ്രപുലവരുടെ നേതൃത്വത്തിലുള്ള സംഘം കലോത്സവഘോഷയാത്രയ്ക്കായി ഒരുക്കുന്നത്. എട്ടടി വലിപ്പമുള്ള പാവകളാണ് ജയന്റ് പാവകള്‍. ഇവ കേരളത്തില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദിമ കലാരൂപങ്ങളിലൊന്നാണ് തോല്പാവക്കൂത്ത്.
പാലക്കാടിന്റെ പ്രാചീനകലകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് തോല്‍പാവകളെ ജില്ലാ വിദ്യാഭ്യാസവകുപ്പ് ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നത്. തോല്‍പാവകളില്‍ ഗവേഷണം നടത്തുന്ന രാമചന്ദ്രപുലവര്‍ വിവിധ രാജ്യങ്ങളില്‍ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ജയന്റ് പാവകളെ നിര്‍മിക്കുന്നതില്‍ അദ്ദേഹത്തോടൊപ്പം കൂനത്തറയിലെ കൃഷ്ണന്‍കുട്ടിപുലവര്‍സ്മാരക ഗുരുകുലത്തിലെ സംഘങ്ങളും കൂടെയുണ്ട്.——

ചിത്രപ്രദര്‍ശനം നാളെ മുതല്‍

പാലക്കാട്: കലോത്സവചരിത്രവും ചിത്രങ്ങളുമായി ടൗണ്‍ഹാള്‍ അനക്‌സില്‍ 19 മുതല്‍ 25 വരെ പ്രദര്‍ശനമൊരുക്കും.
40 സ്റ്റാളുകള്‍ കണ്ടുതീരുമ്പോള്‍ കഴിഞ്ഞ 53 കലോത്സവങ്ങളുടെ വിശേഷങ്ങളറിയാമെന്ന് കണ്‍വീനര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. 54 കലോത്സവ ലോഗോകള്‍, കാഴ്ചകള്‍, പ്രശസ്തരായ പ്രതിഭകള്‍, കൗതുകങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും. 14 ജില്ലകളില്‍നിന്ന് പ്രവൃത്തിപരിചയമേളകളിലെ മികവാര്‍ന്ന കരകൗശലവസ്തുക്കള്‍, അധ്യാപകര്‍മുതല്‍ ഡി പി ഐ. ബിജു പ്രഭാകറിന്‍േറതുള്‍പ്പെടെയുള്ളവരുടെ സൃഷ്ടികള്‍ എന്നിവയും പ്രദര്‍ശനത്തില്‍ കാണാം. മലയാളം, തമിഴ്, കന്നട, അറബി, ഉറുദു, സംസ്‌കൃതം എന്നീ ‘ാഷകളെക്കുറിച്ച് അറിവ് പകരുന്ന വിവരങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. പ്രദര്‍ശനക്കമ്മിറ്റിയുടെ അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് പ്രത്യേകയോഗം നടക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കാണ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍.

അവാര്‍ഡ് നല്‍കും
പാലക്കാട്: കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ലളിതഗാന മത്സരത്തിസ് ഒന്നാം സ്ഥാനത്തെത്തുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ടോംയാസ് പരസ്യ ഏജന്‍സി ഇരുപത്തിയഞ്ചായിരം രൂപ വീതം അവാര്‍ഡ് നല്‍കും. അന്തരിച്ച സംഗീത ചക്രവര്‍ത്തി പാലക്കാട്ടുകാരനായ കെ പി ഉദയഭാനുവിന്റെ സ്മരണാര്‍ഥമാണ് ഈ അവാര്‍ഡ് സമ്മാനിക്കുന്നത്.