ഉത്തേജക മരുന്നുകള്‍ വില്‍പ്പന: ഒരാള്‍ പിടിയില്‍

Posted on: January 16, 2014 8:00 pm | Last updated: January 16, 2014 at 8:56 pm

ഷാര്‍ജ: രാജ്യത്ത് നിരോധിച്ച ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍പ്പന നടത്തിയ അറബ് വംശജനെ ഷാര്‍ജ പോലീസ് പിടികൂടി. ബ്ലാക്ക് ബെറി ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കണ്ടെത്തിയായിരുന്നു വില്‍പ്പന. സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാര്‍ക്കൊപ്പം പ്രതി സ്ത്രീകള്‍ക്കും മരുന്നു വിറ്റിരുന്നു. ഇയാള്‍ക്ക് ഷാര്‍ജയില്‍ പച്ചമരുന്നുകള്‍ വില്‍പ്പന നടത്തുന്ന കടയുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.