മീലാദ് ആഘോഷത്തില്‍ ലണ്ടനിലെ മലയാളി മുസ്ലിംഗളും

Posted on: January 16, 2014 12:14 am | Last updated: January 16, 2014 at 12:16 am

5703154-largeഈസ്റ്റ് ഹാം: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം മീലാദ് ആഘോഷങ്ങളില്‍ മുഴുകി. ലണ്ടന്‍ മലയാളീ മുസ്‌ലിം സമൂഹത്തിന്റെ ഒത്തുചേരലിന്റെ ഭാഗമായി ഈ മാസം 25 ന് ശനിയാഴച ഈസ്റ്റ് ഹാമിലെ എംപയര്‍വെന്യൂ ഹാളില്‍ വിപുലമായി നബിദിനം ആഘോഷിക്കാന്‍ സ്വഗതസംഘം തീരുമാനിച്ചു . വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 10 മണിക്ക് സമാപിക്കും. മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ഥികളുടെ വിവിധ ഇനം പരിപാടികള്‍, അല്‍ഫുതുവ സംഘത്തിന്റെ ദഫ് മുട്ട്, പ്രവാചക പ്രകീര്‍ത്തന സദസ്സ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. വ്യത്യസ്ത മത വിഭാഗങ്ങളെയും സംഘടനകളെയും പ്രതിനിധാനം ചെയ്ത് വിവിധ മതപണ്ഡിതരും സാസ്‌കാരിക നേതാക്കളും പ്രഭാഷണങ്ങള്‍ നടത്തും.
സമ്മേളന പ്രചാരണാര്‍ഥം കിംഗ്‌സ്ബറി, ടൂറ്റിംഗ്, ഈസ്റ്റ് ഹാം തുടങ്ങിയ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ വിവിധ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രവാചകന്റെ സ്‌നേഹവും ജീവിത മാതൃകയും ഇന്നത്തെ പൊതുസമൂഹത്തില്‍ പ്രയോഗവത്കരിക്കപ്പെടുന്നതിന്റെ ആവശ്യകതയെ കുറിച്ച് പരിപാടികളില്‍ ചര്‍ച്ച ചെയ്തു.