ഭ്രൂണഹത്യ വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ രോഗ ലക്ഷണമെന്ന് പോപ്പ്

Posted on: January 14, 2014 10:03 am | Last updated: January 15, 2014 at 1:29 am

Francis-Popeവത്തിക്കാന്‍: വലിച്ചെറിയല്‍ സംസ്‌കാരത്തിന്റെ ഭീതിജനകമായ രോഗ ലക്ഷണമാണ് ഭ്രൂണഹത്യയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഭ്രൂണഹത്യക്കെതിരെ ശക്തമായ വിമര്‍ശനവുമായി മാര്‍പാപ്പ രംഗത്തെത്തിയത്.

ഭ്രൂണഹത്യ മാനുഷിക മൂല്യങ്ങളെ ഇകഴ്ത്തുന്നതാണ്. മുമ്പ് ഭ്രൂണഹത്യയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഭീതിജനകമായിരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുന്നത് പോലെ കുഞ്ഞുങ്ങളെയും വലിച്ചെറിയുന്ന പ്രവണത ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.