അബുദാബിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ബസ് സര്‍വീസ്

Posted on: January 9, 2014 9:00 pm | Last updated: January 9, 2014 at 9:17 pm

അബുദാബി: യാത്രക്കാരുടെ നിരന്തരമായ ആവശ്യം മാനിച്ച് കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളിലേക്കു കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങി. കിഴക്കന്‍ മേഖലയിലെ മൂന്നു റൂട്ടുകളിലേക്കും പടിഞ്ഞാറന്‍മേഖലയിലെ എട്ടു റൂട്ടുകളിലേക്കുമാണു ഗതാഗതവകുപ്പു സര്‍വീസ് തുടങ്ങിയത്. ചില സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയും ചെയ്തു.
പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗതാഗതമേഖലയില്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുന്നതെന്നു ജനറല്‍ മാനേജര്‍ മുഹമ്മദ് നാസര്‍ അല്‍ ഒതൈബ പറഞ്ഞു. ലോകോത്തര നിലവാരമുള്ള 575 ബസുകള്‍ ദിവസത്തില്‍ 18 മണിക്കൂറും സര്‍വീസ് നടത്തുന്നു. രണ്ടു ലക്ഷത്തോളം പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണെന്നും അദ്ദേ ഹം പറഞ്ഞു.