Connect with us

Kerala

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റ് നാളെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് 7മണിക്ക് കോഴിക്കോട് ഹിദായ പബ്ലിക് സ്‌കൂള്‍ ക്യാമ്പസില്‍ പ്രകീര്‍ത്തനം സെഷനോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം.
11ന് രാവിലെ ഒമ്പതിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഇരുന്നൂറോളം പ്രൊഫഷനല്‍ കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖലയിലെ ധാര്‍മിക അപചയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളെ ബോധവത്കരിക്കലും സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന മികച്ച പ്രൊഫഷണലുകളുടെ സൃഷ്ടിപ്പുുമാണ് പ്രൊഫ് സമ്മിറ്റിന്റെ ലക്ഷ്യം.
കവാടം, ഇസ്‌ലാം, ആത്മായനം, ആദര്‍ശം, കര്‍മശാസ്ത്രം, സാമൂഹ്യ വിചാരം, ചിന്തനം, കര്‍മവീഥി, ചരിത്രപഥം, ആസ്വാദനം, പ്രകീര്‍ത്തനം, ബോധനം, വിദാഅ് തുടങ്ങിയ വിവിധ സെഷനുകള്‍ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര , പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മന്ത്രി ഡോ എം കെ മുനീര്‍, ഡോ ഇ എന്‍ അബ്ദുല്‍ ലത്വീഫ്, ഡോ പി എ നാസര്‍, ഡോ റിയാസ്, ഡോ ലിജു അഹമ്മദ്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, ഡോ ഹനീഫ , മന്‍സൂര്‍ ഹാജി ചെന്നൈ, അപ്പോളോ മൂസ ഹാജി, നാസര്‍ ഹാജി ഓമച്ചപ്പുഴ തുടങ്ങിയവര്‍ പങ്കെടുക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, സ്വാഗതസംഘം ട്രഷറര്‍ സി അന്‍വര്‍ സാദത്ത്, വി ടി അബ്ദുല്ലകോയ മാസ്റ്റര്‍ ,അബ്ദുസ്സമദ് സഖാഫി മയനാട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.