പുളിക്കലില്‍ ജീപ്പിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Posted on: January 7, 2014 11:36 pm | Last updated: January 8, 2014 at 3:30 pm

accidentകൊണ്ടോട്ടി: ദേശീയപാത 213ല്‍ പുളിക്കല്‍ ആലുങ്ങലില്‍ ജീപ്പിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മുട്ടയൂര്‍ ചീരക്കുട അയ്യപ്പന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അയ്യപ്പനെ കോഴിക്കോട് ഭാഗത്തേ് പോകുകയായിരുന്ന ജീപ്പ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ജീപ്പ് ആലുങ്ങല്‍ ബസ്‌റ്റോപ്പില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് സ്‌റ്റോപ്പ് തകര്‍ന്നു.

ആലുങ്ങലില്‍ ചായക്കട നടത്തിവരികയായിരുന്നു മരിച്ച അയ്യപ്പന്‍.