Connect with us

Palakkad

കൈത്തിരി പഠനപദ്ധതി ജില്ലക്ക് മാതൃകയാകുന്നു

Published

|

Last Updated

കുറ്റനാട്: പഞ്ചായത്തിലെ കൊച്ചു പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന കൈത്തിരി പഠനപദ്ധതി ജില്ലക്ക് മാതൃകയാകുന്നു. ഒരു വര്‍ഷത്തെ നിരന്തര മൂല്യനിര്‍ണയം വഴിയാണ് പഞ്ചായത്തിലെ എല്‍ പി, യു പി തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് തലത്തില്‍ കൈത്തിരിയുടെ മെഗാ പരീക്ഷ പൂര്‍ത്തിയായി. പാഠ്യവിഷയത്തിലും പൊതുവിജ്ഞാനത്തിലും കുട്ടികള്‍ക്കുള്ള അറിവ് പരീക്ഷിക്കുന്നതോടൊപ്പം കലാ, ശാസ്ത്ര,സാങ്കേതിക വിഷയങ്ങളിലെ ആധുനിക അറിവുകള്‍ കുട്ടികള്‍ എത്രമാത്രം ഉള്‍ക്കൊണ്ടു എന്നളക്കുക കൂടിയാണ് കൈത്തിരി പദ്ധതിയുടെ പ്രധാനലക്ഷ്യം.
ജൂണ്‍ മുതല്‍ ഫിബ്രുവരി വരെയുള്ള മാസങ്ങളില്‍ എല്‍ പി, യു പി വിദ്യാര്‍ഥികള്‍ക്കായി പഞ്ചായത്ത് പ്രതിഭാനിര്‍ണയ പരീക്ഷകള്‍ നടത്തും. ഇതില്‍ ഓരോ വിദ്യാലയത്തിലും മികച്ചുനില്‍ക്കുന്ന എല്‍ പി തലത്തിലെ അഞ്ച് പേരെയും യു പി തലത്തിലെ പത്ത് പേരെയും കണ്ടെത്തി അവര്‍ക്കായി പഞ്ചായത്ത് തല മെഗാ പ്രതിഭാനിര്‍ണയ പരീക്ഷ നടത്തും. രക്ഷിതാക്കള്‍ എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ക്കുള്ള പരിശീലന പരിപാടികൂടിയായി പദ്ധതിയെ ഏറ്റെടുത്തതോടെ ഗ്രാമപഞ്ചായത്തിലെ മികച്ച പഠനപദ്ധതി കൂടിയായി കൈത്തിരി മാറി.— വിവിധ ഡയറ്റുകളുടെ മേല്‍നോട്ടത്തിലാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നത്. നിലവില്‍ അധ്യാപകര്‍ എല്‍ പി, യു പി വിദ്യാര്‍!ഥികളെ തിരഞ്ഞെടുത്ത് ഈ പരീക്ഷക്കായി പരിശീലനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.———
കുട്ടികള്‍ ആര്‍ജിക്കേണ്ട ശേഷികള്‍ ഉള്‍ക്കൊള്ളുന്ന മൊഡ്യൂള്‍ കുട്ടികള്‍ക്കായി തയ്യാറായി വരുന്നുണ്ട്. വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ ശില്‍പശാല നടത്തിയാണ് അധ്യാപകര്‍ പദ്ധതിക്കായി പഠന സാമഗ്രികള്‍ തയ്യാറാക്കുന്നത്. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ കാര്‍ത്ത്യായനിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Latest