മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ എല്‍ ഡി എഫ് ക്ഷണിച്ചെന്ന് ഗൗരിയമ്മ

Posted on: January 5, 2014 1:33 pm | Last updated: January 6, 2014 at 10:03 am

kr-gauriyamma

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ ഡി എഫ് ക്ഷണിച്ചിരുന്നുവെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ആദ്യം എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞതിന് ശേഷം സ്ഥാനാര്‍ത്ഥിയാവുന്നത് ആലോചിക്കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചെന്നും ഗൗരിയമ്മ പറഞ്ഞു. ജെ എസ് എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

യു ഡി എഫ് വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ തന്ന് പറ്റിക്കുകയായിരുന്നു. വയലാര്‍ രവിയും കെ സി വേണുഗോപാലും ജെ എസ് എസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ്.ആത്മാര്‍ത്ഥതയുള്ളവരെ തഴയുന്നതാണ് യു ഡി എഫ് നയമെന്നും ഗൗരിയമ്മ കുറ്റപ്പെടുത്തി.

യു ഡി എഫ് വിടണമെന്ന പ്രമേയം ജില്ലാസമ്മേളനം പാസാക്കി. 76 പേരില്‍ 75 പേരും പ്രമേയത്തെ പിന്തുണച്ചു. ജനുവരി 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലും ഈ പ്രമേയം അവതരിപ്പിക്കും.