ആഴ്‌സണല്‍, സിറ്റി, ലിവര്‍പൂള്‍, ചെല്‍സി ജയിച്ചു

Posted on: January 2, 2014 12:01 am | Last updated: January 2, 2014 at 12:22 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാരായ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍ പുതുവര്‍ഷം വിജയത്തോടെ തുടങ്ങി. ലീഗ് മത്സരത്തില്‍ കാര്‍ഡിഫിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഴ്‌സണല്‍ പരാജയപ്പെടുത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് സ്വാന്‍സി ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചു. ചെല്‍സി 3-0ന് സതംപ്ടണെയും ലിവര്‍പൂള്‍ 2-0ന് ഹള്ളിനെയും തോല്‍പ്പിച്ചു.
എവര്‍ട്ടനെ സ്റ്റോക് സിറ്റി (1-1) സമനിലയില്‍ തളച്ചു. 20 മത്സരങ്ങളില്‍ 45 പോയിന്റോടെ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും 44 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 43 പോയിന്റോടെ ചെല്‍സി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാലാമതുള്ള ലിവര്‍പൂളിന് 39 പോയിന്റ്.