ടി പി സീതാറാം ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു

Posted on: January 1, 2014 6:21 pm | Last updated: January 1, 2014 at 6:21 pm

അബുദാബി: മലയാളിയായ ടി പി സീതാറാം യു എ ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം രാവിലെ ഔദ്യോഗികമായി ചുമതലയേറ്റ അദ്ദേഹം ഉടനെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന് അധികാരപത്രം സമര്‍പ്പിക്കും.
2011 സെപ്റ്റംബര്‍ മുതല്‍ 2013 നവംബര്‍ വരെ മൗറീഷ്യസില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കെ യൂറോപ്പും യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുഹിച്ച വ്യക്തിയാണ് സീതാറാം.