മര്‍കസ് മസ്ജിദ് മീലാദ് ആഘോഷങ്ങള്‍ക്ക് സ്വാഗതസംഘമായി

Posted on: December 31, 2013 2:12 pm | Last updated: December 31, 2013 at 2:12 pm

കോഴിക്കോട്: മര്‍കസ് കോംപ്ലക്‌സ് മസ്ജിദിലെ മീലാദ് ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപവത്ക്കരിച്ചു. മുഹമ്മദ് ബാഫഖി തങ്ങള്‍, അപ്പോളോ മൂസ ഹാജി, മലബാര്‍ ഹസന്‍ ഹാജി എന്നിവര്‍ രക്ഷാധികാരികളാണ്.
ഉസ്മാന്‍ മുസ്‌ലിയാര്‍ (ചെയര്‍.), നാസര്‍ സഖാഫി അമ്പലക്കണ്ടി, ഇബ്‌റാഹീം സഖാഫി, നാസര്‍ ഹാജി (വൈസ് ചെയര്‍.), മുല്ലക്കോയ തങ്ങള്‍ (കണ്‍.), ഷൗക്കത്ത് മുണ്ടേന്‍കാട്ടില്‍, ബിച്ചു മാത്തോട്ടം, അബ്ദുല്‍ ഹമീദ് സൈനി (ജോ. കണ്‍.), നൗഷാദ് ഹാജി (ട്രഷറര്‍) എന്നിവര്‍ അംഗങ്ങളായാണ് സ്വാഗതസംഘം.
മുല്ലക്കോയ തങ്ങളുടെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ബാഫഖി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി മുഖ്യപ്രഭാഷണം നടത്തി. ഷൗക്കത്ത് മുണ്ടേന്‍കാട്ടില്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ ഹമീദ് സൈനി സ്വാഗതവും നാസര്‍ ഹാജി നന്ദിയും പറഞ്ഞു.