Connect with us

Malappuram

ജില്ലയെ പുകയില മുക്തമാക്കും

Published

|

Last Updated

മലപ്പുറം: ജില്ലയെ പുകയില മുക്തമാക്കാന്‍ എ ഡി എം പി മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പുകയില നിയന്ത്രണ നിയമം ജില്ലയില്‍ കര്‍ശനമാക്കി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര (91.4 മീറ്റര്‍) ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയില്ലെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക പരിശോധന നടത്തും. പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. പുകയില നിയന്ത്രണ നിയമമനുസരിച്ച് പൊതുസ്ഥലത്ത് പുകവലിച്ചാല്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും വകുപ്പു തലവന്‍മാര്‍ക്കും നടപടിയെടുക്കാം.
പുകയിലയുത്പന്നങ്ങളുടെ പരസ്യം, പ്രചരണം എന്നിവ നടത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും 1000 രൂപ പിഴയും ഈടാക്കും. രണ്ടാമതും പിടിക്കപ്പെടുകയാണെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവോ 5000 രൂപ പിഴയും ഈടാക്കാം. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയിലയുത്പന്നങ്ങള്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ സ്ഥാപന ഉടമയില്‍ നിന്നും പിഴ ഈടാക്കാം.
ജില്ലയെ പുകയില മുക്തമാക്കുന്നിന്റെ ഭാഗമായി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പൊതുസ്ഥലങ്ങളിലെ പുകവലി കര്‍ശനമായി തടയും. ഡെപ്യൂട്ടി ഡയറക്റ്റര്‍ പ്രോസിക്യൂഷന്‍ ഇസ്മയില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. രേണുക, ഡോ. മുഹമ്മദ് ഇസ്മയില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്‍ുമാരായ പി കെ രാജു, എം. വേലായുധന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അബ്ദുലത്തീഫ് നഹ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ പി സാദിഖലി സംസാരിച്ചു.