26 ഫലസ്തീന്‍ തടവുകാര്‍ മോചിതരായി

Posted on: December 31, 2013 8:58 am | Last updated: December 31, 2013 at 11:45 pm
filastine
തടവില്‍ നിന്ന് വിട്ടയക്കപ്പെട്ടവരെ സ്വീകരിക്കാന്‍ ഒരുങ്ങിയ ഫലസ്തീന്‍ തെരുവ്‌

ജറൂസലം: ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 26 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഇത് തടവുകാരെ മോചിപ്പിച്ചത്. 104 തടവുകാരെ മോചിപ്പിക്കാനാണ് തീരുമാനം.

അമേരിക്കയുടെ മധ്യസ്ഥതയിലാണ് പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ച പുനരാരംഭിച്ചത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ മേഖലാ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പാണ് തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങളിലായാണ് 104 പേരെ വിട്ടയക്കാന്‍ തീരുമാനമായത്. ഇതിലെ മൂന്നാം ഘട്ടത്തിലാണ് ഇന്ന് 26 പേരെ വിട്ടയച്ചത്. ഇസ്രായേലി സിവിലിയന്‍മാരെയും പട്ടാളക്കാരെയും കൊന്നു എന്ന കുറ്റത്തിനാണ് ഇവരെ ജയിലില്‍ അടച്ചത്. 19 മുതല്‍ 28 വര്‍ഷം വരെ ജയിലില്‍ കിടന്നവര്‍ വിട്ടയക്കപ്പെട്ടവരിലുണ്ട്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തടവുകാരുടെ മോചനത്തിനെതിരെ ഇസ്രായേല്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. അതിനിടെ മോചിക്കപ്പെട്ടവരെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു.