കുണ്ടൂര്‍ ഉറൂസ് നാളെ തുടങ്ങും

Posted on: December 31, 2013 12:13 am | Last updated: December 31, 2013 at 12:13 am

മലപ്പുറം: കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ എട്ടാമത് ഉറൂസ്് നാളെ തുടങ്ങും. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി കുണ്ടൂര്‍ ഗൗസിയ്യ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതോടെ ഉറൂസിന്് തുടക്കം കുറിക്കും.
സിയാറത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ നേതൃത്വം നല്‍കും. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന ഹുബ്ബുര്‍റസൂല്‍ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും.
സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറുഖ് ബുഖാരി ഉദ്ഘാടനം ചെയ്യും. സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഹാഫിസുകള്‍ക്കുള്ള സനദ്ദാനം കാന്തപുരം നിര്‍വഹിക്കും.
മന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എം ഐ ഷാനവാസ് എം പി, ഡോ. കെ ടി ജലീല്‍ എം എല്‍ എ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
തുടര്‍ന്നുള്ള ദിവസങ്ങളിലെ ഖത്മുല്‍ ഖുര്‍ആന്‍, മുതഅല്ലിം സമ്മേളനം, സ്വഹീഹുല്‍ ബുഖാരി ദര്‍സ്, ബുര്‍ദ്ദ വാര്‍ഷിക സമ്മേളനം, കുഞ്ഞു മഖാം സിയാറത്ത്, ത്വരീഖത്ത് പഠനം, കുണ്ടൂര്‍ ഉസ്താദ് ജീവിതവും ദര്‍ശനവും, തിരുനബി പഠനം, ചരിത്ര സെമിനാര്‍, സൗഹൃദ സമ്മേളനം തുടങ്ങിയ സെഷനുകളില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബൂ ഹനീഫല്‍ ഫൈസി, ജലീല്‍ സഖാഫി സംബന്ധിക്കും.
അഞ്ചിന് വൈകീട്ട് 6.30ന് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് അബ്ദുല്‍ ഹഫീസ് യാഫി ഉദ്ഘാടനം ചെയ്യുന്ന ആത്മീയ സമ്മേളനത്തോടെ ഉറൂസ് സമാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.