മോഡിയെ ശിവഗിരിയില്‍ കൊണ്ടുവന്നതിനെതിരെ പിണറായി

Posted on: December 30, 2013 3:24 pm | Last updated: December 30, 2013 at 11:09 pm

pinarayiതിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശിവഗിരിയില്‍ കൊണ്ടുവന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനം. താനാണ് മതമെന്ന് പറയുന്നവരെ കൊണ്ടുവരുന്നതിനുള്ള സ്ഥലമല്ല ശിവഗിരിയെന്ന് പിണറായി വിമര്‍ശിച്ചു. മോഡിയെ പേരെടുത്ത് പറയാതെയായിരുന്നു പിണറായിയുടെ വിമര്‍ശനം. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരുവചനം. അത് സന്യാസിമാര്‍ മനസ്സിലാക്കണം. അധ്വാനിക്കുന്നവരുടെ സംഘ ശക്തിയെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുന്നത് ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു.

ALSO READ  90 പുതിയ സ്ക്കൂൾ കെട്ടിടങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു