എസ് വൈ എസ് ഹെല്‍ത്ത് സ്‌കൂള്‍ ഇന്ന് വൈപ്പടിയില്‍

Posted on: December 30, 2013 1:23 pm | Last updated: December 30, 2013 at 1:23 pm
SHARE

പടിഞ്ഞാറത്തറ: യൗവനം നാടിനെ നിര്‍മിക്കുന്നു എന്ന സന്ദേശത്തില്‍ വൈപ്പടി യൂനിറ്റ് എസ് വൈ എസ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഹെല്‍ത്ത് സ്‌കൂള്‍ സംഘടിപ്പിക്കും.ആരോഗ്യ ബോധവല്‍ക്കരണ പരിപാടി വൈപ്പടി മദീന നഗറില്‍ ജില്ലാ എസ് വൈ എസ് വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും.
കെ എം ശാഫി ബാഖവി അധ്യക്ഷത വഹിക്കും. മുഹമ്മദലി മാസ്റ്റര്‍, ചേക്കുമോയി, സുലൈമാന്‍ അമാനി, ഉമര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. കുട്ടികളുടെ ആരോഗ്യം എന്ന വിഷയത്തില്‍ തരിയോട് സി എച്ച് സിയിലെ ആര്‍ ആശലയും, നമുക്ക് ജിവിക്കാന്‍ പഠിക്കാം എന്ന വിഷയത്തില്‍ ഡോ. ഉസ്മാന്‍ വെള്ളമുണ്ടയും ക്ലാസെടുക്കും.രക്ത ഗ്രൂപ്പ് നിര്‍ണയം, ബ്ലഡ് ഡൊണേറ്റ് വിംഗ് രൂപീകരണം, സാന്ത്വന കേന്ദ്രം ഉദ്ഘാടനം എന്നിവയും നടക്കും.