മന്ത്രിമാരുടെ വിദേശയാത്രക്ക് നിയന്ത്രണം വേണം: ജോണി നെല്ലൂര്‍

Posted on: December 28, 2013 12:22 am | Last updated: December 28, 2013 at 12:22 am

തൊടുപുഴ: സംസ്ഥാന മന്ത്രിമാര്‍ വിദേശയാത്ര കുറയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍. സിവില്‍ സപ്ലൈസ് മന്ത്രിക്കും ഇതു ബാധകമാണ്. സിവില്‍ സപ്ലൈസ് വകുപ്പിനെ കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി വിദേശത്തായിരുന്നത് ആക്ഷേപത്തിനിടയാക്കി. പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നു മന്ത്രി അനൂപ് ജേക്കബിന്റെ വിദേശയാത്രയെന്നും ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫിന് ജയിക്കാനുളള അടിത്തറയുണ്ട്. പക്ഷെ ഓരോ മണ്ഡലത്തിനും യോജിച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തണം. കേരളത്തിനുളള ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ യു ഡി എഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.