ആറന്‍മുള വിമാനത്താവളത്തിനായി വയല്‍ നികത്തിയത് സര്‍ക്കാര്‍ മറച്ചുവെച്ചു

Posted on: December 27, 2013 11:26 am | Last updated: December 27, 2013 at 12:22 pm

aranmula...തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിനായി വയല്‍ നികത്തിയത് കേന്ദ്ര വനം പരിസ്ഥിതി വകുപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെച്ചു. കേന്ദ മന്ത്രാലയത്തിന് നല്‍കിയ കുറിപ്പിലാണ് നിയമലംഘനം സര്‍ക്കാര്‍ മറച്ചുവെച്ചത്.

വിമാനത്താവളത്തിനുവേണ്ടി സ്വകാര്യ കമ്പനിയായ കെ ജി എസ് ഗ്രൂപ്പാണ് വയല്‍ നികത്തിയത്. മുഖ്യമന്ത്രി കണ്ട ഫയലിലാണ് വിവരങ്ങള്‍ മറച്ചുവെച്ചത്. വിമാനത്താവളത്തിന് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കിയത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നേരത്തെ കെ ജി എസ് ഗ്രൂപ്പ് നിയമവിരുദ്ധമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിരുന്നു എങ്കിലും സര്‍ക്കാര്‍ ഇതും ഗൗരവമായി എടുത്തില്ല.

എന്നാല്‍ വയല്‍ നികത്തുന്നുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ നോക്കുന്നത് വ്യവസായ വകുപ്പല്ലെന്നും റീനോട്ടഫിക്കേഷന്‍ മാത്രമാണ് വകുപ്പിന്റെ ചുമതലയെന്നും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.