എസ് വൈ എസ് ഉംറ സംഘം മക്കയിലെത്തി

Posted on: December 27, 2013 12:41 am | Last updated: December 27, 2013 at 12:41 am

കോഴിക്കോട്: എസ് വൈ എസ് ഹജ്ജ്‌സെല്ലിനു കീഴില്‍ അബ്ദുല്‍ ലത്വീഫ് സഅദിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട ഉംറ സംഘം മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. ചൊവ്വാഴ്ച്ച കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട സഊദി എയര്‍വേയ്‌സിന്റെ 893-ാം നമ്പര്‍ വിമാനത്തില്‍ 150 ഉംറ തീര്‍ഥാടകരായിരുന്നു ഉണ്ടായിരുന്നത്. കരിപ്പൂരില്‍ നടന്ന യാത്രയയപ്പ് സംഗമം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. അമീര്‍ അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ ആയഞ്ചേരിയുടെ അധ്യക്ഷതിയല്‍ നടന്ന പരിപാടിയില്‍ ചീഫ് അമീര്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ക്ലാസിന് നേതൃത്വം നല്‍കി.