ലോക്‌സഭാ തെരഞ്ഞെടുപ്പ്: യുപിഎയുടെ സഖ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് ആന്റണി അഭിപ്രായം തേടി

Posted on: December 25, 2013 9:36 am | Last updated: December 26, 2013 at 7:13 am

antoneyന്യൂഡല്‍ഹി: യുപിഎയുടെ സഖ്യം വിപുലീകരിക്കുന്നതിനെ കുറിച്ച അഭിപ്രായംതേടി എ.കെ ആന്റണിയുടെ കത്ത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് കത്ത്. രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. സഖ്യങ്ങളെകുറിച്ച് തീരുമാനിക്കാനുള്ള സമിതിയുടെ ചുമതല ആന്റണിക്കാണ്.