ചൈനയില്‍ 60 കാരി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി

Posted on: December 25, 2013 12:02 am | Last updated: December 25, 2013 at 12:20 am

arupathuബീജിംഗ്: ചൈനയില്‍ അറുപതുകാരി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. സിഹിസിഹി, ഹുയിഹുയി എന്നീ രണ്ട് കുഞ്ഞുങ്ങള്‍ക്ക് യഥാക്രമം 1.85, 1.45 കി. ഗ്രാം തൂക്കമുണ്ട്. കൃത്രിമ ബീജ സങ്കലനത്തിലൂടെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രായം ചെന്ന സ്ത്രീയുടെ ഇരട്ട പ്രസവമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഏക മകള്‍ മരിച്ചതോടെയാണ് ഇവര്‍ കൃത്രിമ ഗര്‍ഭ ധാരണത്തിന് ശ്രമിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അനുസരിച്ച് മാരിയ ഡെല്‍ കാര്‍മന്‍ ബോസാദയാണ് 2006ല്‍ 66ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകിയത്. മൂന്ന് വര്‍ഷം മുമ്പ് ഇവര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ഹെഫിയിലെ സൈനിക ആശുപത്രിയിലാണ് കൃത്രിമ ബീജ സങ്കലനം നടത്തിയത്. ചൈന ശക്തമായി നടപ്പാക്കുന്ന കുടുംബാസൂത്രണത്തിന്റെ ഭാഗമായി ഒരു കുട്ടി മാത്രമാണ് അനുവദിക്കുന്നത്.