കൊച്ചി: സേവന നികുതി അടയക്കാന്‍ തയ്യാറാണെന്ന് നടന്‍ ദിലീപ്. സെന്‍ട്രല്‍ എക്‌സൈസിന്റെ ചോദ്യം ചെയ്യലിലാണ് ദീലീപ് ഇക്കാര്യം സമ്മതിച്ചത്. ദിലീപും സഹോദരനും നിര്‍മ്മാതാവുമായ അനൂപും 2010 മുതലുള്ള കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഓഫീസില്‍ ദിലീപ് ഇന്നാണ് ഹാജറായത്. ദിലീപിന് പ്രത്യേക ചോദ്യാവലി നല്‍കി. വിശദീകരണത്തിന് ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. നികുതി പണം അടയ്ക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ലെന്ന് ദിലീപ് പ്രതികരിച്ചു.
ദിലീപിന്റെ ആലുവയിലെ വീട്ടിലും വിതരണ കമ്പനിയായ മഞ്ജുനാഥയുടെ ഓഫീസിലും ശനിയാഴ്ച നടത്തിയ റെയ്ഡില്‍ പതിമൂന്ന ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തിരുന്നു.