ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുന്നു

Posted on: December 24, 2013 12:30 am | Last updated: December 24, 2013 at 12:30 am

തൊടുപുഴ: ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുന്നു. ജില്ലയിലെ 4,392 പേര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ പട്ടയം വിതരണം ചെയ്യും. പട്ടയമേള ഇ#ൗമാസം 28 രാവിലെ 10ന് തൊടുപുഴ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. സീറോ ലാന്‍ഡ്‌ലെസ് പദ്ധതി പ്രകാരം 2,005 പേര്‍ക്കും പെരിഞ്ചാംകുട്ടിയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ 1,367 പേര്‍ക്കും എച്ച് ആര്‍ സി പട്ടയപ്രകാരം 148 പേര്‍ക്കും 1993 നിയമപ്രകാരം 400 പേര്‍ക്കും വനാവകാശ നിയമ പ്രകാരം 472 പേര്‍ക്കുമാണ് പട്ടയം വിതരണം ചെയ്യുന്നത്.