20 യുവതികളെ സയനൈഡ് നല്‍കി കൊന്ന സയനൈഡ് മോഹന വധശിക്ഷ

Posted on: December 21, 2013 5:03 pm | Last updated: December 22, 2013 at 7:23 am

mohanമംഗലാപുരം : സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിന്(50) വധശിക്ഷ വിധിച്ചു. വിവിധവകുപ്പുകളിലായി 33 വര്‍ഷത്തെ തടവും അനുഭവിക്കണം. മംഗലാപുരം ജില്ല അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി (നാല് ) ജഡ്ജി ബി.കെ നായിക് ആണ് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് പരിഗണിച്ച് വധശിക്ഷ വിധിച്ചത്. പ്രതിയായ മോഹന്‍ തന്നെയാണ് സ്വന്തം കേസ് വാദിച്ചത്.

നാലുമലയാളികളടക്കം 20 യുവതികളെ വശീകരിച്ച് ശാരീരികബന്ധത്തിനുശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ബണ്ട്വാള്‍ കന്യാനയിലെ െ്രെപമറി സ്‌കൂള്‍ അധ്യാപകന്‍ കൂടിയായിരുന്ന മോഹന്‍കുമാറി (അനന്ത50)നെതിരെയുള്ള പ്രോസിക്യൂഷന്‍ കേസ്

മൊത്തം 20 കൊലപാതകക്കേസുകളാണ് മോഹന് എതിരെയുള്ളത്. ഇതില്‍ ബണ്ട്വാള്‍ വാമനപദവിലെ ലീലാവതി(32), ബണ്ട്വാള്‍ ബരിമാര്‍ അനിത(22), സുള്ള്യ പെര്‍വാജെ സുനന്ദ(25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളുടെ വിചാരണ മാത്രമാണ് പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്. ബന്ത്വാള്‍ കന്യാനയില്‍ െ്രെപമറി സ്‌കൂള്‍ അധ്യാപകനായിരുന്ന മോഹന്‍ 2005 ലാണ് കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രണയം നടിച്ച് ലൈംഗികമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി ഗര്‍ഭനിരോധനയെന്ന് പറഞ്ഞ സയനൈഡ് ഗുളിക നല്‍കുകയുമാണ് ഇയാളുടെ പതിവ്.

2009ല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പൂവാലന്‍ എന്ന നിലയിലാണ് പോലീസ് മോഹനെ അറസ്റ്റുചെയ്തത്. ഇയാള്‍ പേരും വിലാസവും തെറ്റായി പറഞ്ഞ് പോലീസിനെ പറ്റിച്ചെങ്കിലും ഇയാള്‍ കൊന്ന ലീലാവതിയെന്ന യുവതിയുടെ അച്ഛന്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. 20 മൃതദേഹങ്ങളും മൈസൂര്‍ ബസ് സ്റ്റാന്‍ഡിലും സമീപത്തെ പൊതു ടോയ്‌ലറ്റുകളിലുമായാണ് കണ്ടെത്തിയത്. അറസ്റ്റിലായശേഷം നിയമപുസ്തകങ്ങള്‍ സംഘടിപ്പിച്ച് വായിക്കുകയായിരുന്നു ഇയാളുടെ പ്രധാനപണി. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇയാള്‍ സ്വയം കേസ് വാദിച്ചത്.