സ്‌കൂള്‍ കലോത്സവത്തിന് പാലക്കാടന്‍ തനിമയാര്‍ന്ന എക്‌സിബിഷനും

Posted on: December 21, 2013 8:04 am | Last updated: December 21, 2013 at 8:04 am

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടാനുബന്ധിച്ച് പ്രദര്‍ശനവും ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുമെന്ന് എക്‌സിബിഷന്‍ കമ്മിറ്റി ‘ാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റൂറല്‍ ഡെലവപ്പ്‌മെന്റ്, ആരോഗ്യം, പോലീസ് , ഫയര്‍ഫോഴ്‌സ്, ഡി ടി പി സി , കെ ടി ഡി സി, ഖാദിബോര്‍ഡ്, ഐ ടി ഡി പി, ഫോറസ്റ്റ്, സോഷ്യല്‍ ഫോറസ്ട്രി, പുരാവസ്തു, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകളുടെയും ബി എസ് എന്‍, ബേങ്കുകള്‍, പോസ്റ്റല്‍ തുടങ്ങിയവയുടെയും സ്റ്റാളുകളുണ്ടായിരിക്കും. ജില്ലയുടെ പ്രത്യേകതകള്‍, വ്യക്തിത്വങ്ങള്‍, ക്ഷേത്രോത്സവങ്ങള്‍, അണക്കെട്ടുകള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ അഞ്ചിന് വൈകീട്ട് നാലുമണിക്ക് മുമ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 9400228464. മുന്‍കാല കലോത്സവങ്ങളുടെ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കും. ഫോട്ടോകളും സി ഡികളും പത്തിന ്അഞ്ച് മണിക്ക് മുമ്പ് മുഹമ്മദ് ഇബ്രാഹിം, കണ്‍വീനര്‍, എക്‌സിബിഷന്‍ കമ്മിറ്റി, ഗവ യു പി സ്‌കൂള്‍, അത്തിക്കോട്, നട്ടുകല്‍ എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 9745357215.ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ടി മതിയഴകന്‍, എ മുഹമ്മദ് ഇബ്രാഹിം, കെ എ ബാലകൃഷ്ണന്‍ പങ്കെടുത്തു.