നീലഗിരി ജില്ലാതല സിറാജ് ക്യാമ്പയിന്‍ തുടങ്ങി

Posted on: December 21, 2013 8:04 am | Last updated: December 21, 2013 at 8:04 am

ഗൂഡല്ലൂര്‍: സിറാജ് ദിനപത്രം നീലഗിരി ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ഗൂഡല്ലൂരില്‍ നടത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ പാടന്തറ മര്‍കസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ പി മുഹമ്മദ് ഹാജിയെ സിറാജിന്റെ വാര്‍ഷിക വരിക്കാരനാക്കി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സിറാജിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നീലഗിരിയില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കണ്‍വെന്‍ഷന്‍ സംഘകുടുംബത്തിന്റെ സൗഹൃദസംഗമമായി മാറി. മാധ്യമരംഗത്തെ സിറാജിന്റെ നിസ്തുലമായ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണ്. പ്രവര്‍ത്തന വൈഭവം ശത്രുക്കളെപോലും അമ്പരിപ്പിച്ചിട്ടുണ്ട്. സിറാജിന്റെ പ്രവര്‍ത്തനം സംഘടനാരംഗത്ത് സംഘകുടുംബത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുണ്ട്. ജില്ലയില്‍ സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ സി കെ എം പാടന്തറ അധ്യക്ഷതവഹിച്ചു. കെ പി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സര്‍ക്കുലേഷന്‍ മാനേജര്‍ ടി കെ സി മുഹമ്മദ് വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, ജില്ലാ ട്രഷറര്‍ സി കെ കെ മദനി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹകീം മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷംസുദ്ധീന്‍ പാട്ടവയല്‍ സ്വാഗതവും സലാം പന്തല്ലൂര്‍ നന്ദിയും പറഞ്ഞു. സിറാജിന്റെ ക്യാമ്പയിന്‍തല പ്രചാരണത്തിന് വേണ്ടി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. കെ പി മുഹമ്മദ് ഹാജി, പി മൊയ്തു മുസ് ലിയാര്‍, ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, മജീദ് ഹാജി, എ ഹംസ ഹാജി (സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍) പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളായി സി കെ എം പാടന്തറ (ചെ) കെ കെ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി കെ കെ മദനി (വൈ. ചെ) സലാം പന്തല്ലൂര്‍ (കണ്‍) അഡ്വ. കെ യു ശൗക്കത്ത്, ഹകീം മാസ്റ്റര്‍ (ജോ. കണ്‍) ഗഫൂര്‍ ചേരമ്പാടി (ട്രഷറര്‍) മെമ്പര്‍മാരായി ശിഹാബുദ്ധീന്‍ മദനി, കോയ സഅദി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍, ഖാലിദ് ന്യുഹോപ്പ്, കെ കെ കുഞ്ഞിമുഹമ്മദ്, അബൂബക്കര്‍ പന്തല്ലൂര്‍, സി സി അയ്യൂബ്, ഷംസുദ്ധീന്‍ പാട്ടവയല്‍ എന്നിവരെ തിരഞ്ഞെടുത്തു.

ALSO READ  പ്രഖ്യാപനമായി; സിറാജ് ക്യാമ്പയിൻ ഒക്ടോ. ഒന്ന് മുതൽ