മദീനത്തുന്നൂര്‍ ദഅ്‌വ കോണ്‍ഫറന്‍സ് ജനുവരി ഒന്നിന് തുടങ്ങും

Posted on: December 20, 2013 12:10 am | Last updated: December 20, 2013 at 12:10 am

കോഴിക്കോട്: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ ഒന്നാം കോണ്‍വൊക്കേഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മദീനത്തുന്നൂര്‍ നാഷനല്‍ ദഅ്‌വ കോണ്‍ഫറന്‍സ് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. വിവിധ സെഷനുകളില്‍ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
മടവൂര്‍, അവേലം, ചെറുവണ്ണൂര്‍ മഖാമുകളില്‍ സമൂഹ സിയാറത്ത്, മഅല്ലിം ഗതറിംഗ്, സന്ദേശ പ്രയാണം, മസ്ജിദ് പ്രഭാഷണം, ലീഡേഴ്‌സ് മീറ്റ്, മുല്‍തഖല്‍ അഹ്ബാബ്, മതപ്രഭാഷണം തുടങ്ങിയ പരിപാടികള്‍ കോണ്‍ഫറന്‍സിന്റെ മുന്നോടിയായി സംഘടിപ്പിക്കും. റഹ്മതുല്ല സഖാഫി എളമരം, സയ്യിദ് വി പി എ തങ്ങള്‍ ആട്ടീരി, പോരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി തുടങ്ങിയവര്‍ മതപ്രഭാഷണത്തിന് നേതൃത്വം നല്‍കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗം സയ്യിദ് അബ്ദുലത്വീഫ് തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ നാസിര്‍ സഖാഫി, മുഹമ്മദലി കിനാലൂര്‍, ഹുമൈദ് മങ്ങാട്, അബൂ സ്വാലിഹ് സഖാഫി, ലത്വീഫ് സഖാഫി കാന്തപുരം, പി വി അഹ്മദ് കബീര്‍ സംസാരിച്ചു.