എസ് എസ് എഫ് മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം നാളെ

Posted on: December 19, 2013 12:48 am | Last updated: December 18, 2013 at 11:48 pm

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്്‌റൈന്‍ കേരളാ സുന്നി ജമാഅത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മുതഅല്ലിം സ്‌കോളര്‍ഷിപ്പ് വിതരണം നാളെ വൈകീട്ട് മൂന്ന് മണിക്ക് സ്റ്റുഡന്റ്‌സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 മുതഅല്ലിംകള്‍ക്കാണ് സ്‌കോളര്‍ഷിപ്പും വസ്ത്രവും വിതരണം ചെയ്യുന്നത്.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അഹ്്മദ്കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിക്കും. കെ. അബ്ദുല്‍ കലാം, അബ്ദുറശീദ് സഖാഫി കുറ്റിയാടി, എം അബ്ദുല്‍ മജീദ് സംസാരിക്കും.