ബസ് സമരം മാറ്റിവെച്ചു

Posted on: December 19, 2013 12:08 am | Last updated: December 19, 2013 at 11:56 pm

busതിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുവാന്‍ നിയോഗിക്കപ്പെട്ട എം രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധന കൊണ്ടു മാത്രം ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ കോണ്‍ഫെഡറേഷന്‍ ഉന്നയിക്കുന്ന മറ്റ് കാര്യങ്ങളും പരിഗണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.