ഫുട്ബാള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് 70ലേറെ പേര്‍ക്ക് പരുക്ക്

Posted on: December 16, 2013 12:09 am | Last updated: December 16, 2013 at 1:45 pm

football-symbolic_7_1കാസര്‍കോട്: ബേക്കലില്‍ സെവന്‍സ് ഫുട്ബാള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് 70ലധികം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ബ്രദേഴ്‌സ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിയാണ് തകര്‍ന്നുവീണത്. ഉദ്ഘാടന ചടങ്ങിനിടെ രാത്രി 8 മണിക്കാണ് അപകടം. ഇരുമ്പു പൈപ്പുകള്‍ കൊണ്ട് നിര്‍മിച്ച രണ്ടായിരം പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയുടെ ഒരു വശം പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ ഒമ്പതുവയസ്സുകാരന്‍ തന്റെ ഫുട്ബാള്‍ പ്രതിഭ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് അപകടം നടന്നത്. നിര്‍മാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് കാണികള്‍ പറയുന്നത്. അപകടം നടന്നയുടനെ സംഘാടകര്‍ സ്ഥലം വിട്ടു എന്നും കാണികള്‍ ആരോപിച്ചു.