Connect with us

Gulf

ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം: ജിദ്ദയില്‍ നാളെ സെമിനാര്‍

Published

|

Last Updated

ജിദ്ദ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും അതിനു ചേരുവാനുള്ള യോഗ്യത, നടപടിക്രമങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്ന പ്രഭാഷണവും സെമിനാറും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) ജിദ്ദ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്നു. 14ന് വൈകിട്ട് 4 മണിക്കാണ് ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രഭാഷണം. എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡിന്റെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ കെ വി എല്‍ നരസിംഹം പ്രഭാഷണം നടത്തും.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ലഭ്യമാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങള്‍, അവിടെ പ്രവേശനം ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍, പ്രവേശന മാനദണ്ഡങ്ങള്‍ എന്നിവ പ്രതിപാദിക്കും. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള സെമിനാറും ഉണ്ടായിരിക്കും. 11,12 ക്ലാസുകളിലെ കുട്ടികളും രക്ഷിതാക്കളും ജിദ്ദയിലെ സി ബി എസ് ഇ സിലബസുള്ള മറ്റു സ്‌കൂളിലെ കുട്ടികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാം. എല്ലാവരും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ജിദ്ദ കോണ്‍സുലേറ്റ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

 

Latest