Connect with us

Kerala

ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം തുടങ്ങുന്നു

Published

|

Last Updated

കോട്ടയം: സംസ്ഥാനത്തെ ജയിലുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തിരുവനന്തപുരം ആസ്ഥാനമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ ഡി ജി പി സെന്‍കുമാറിനായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ ചുമതല. തടവുകാര്‍ക്കു മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പഞ്ഞു. ഫോണ്‍ വിളിക്കാന്‍ ജയിലില്‍ കോയിന്‍ ബോക്‌സ് സ്ഥാപിക്കും.
ജയിലുകളിലെ മൊബൈല്‍ ജാമറുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സി സി ടി വി നിരീക്ഷിക്കാന്‍ ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കും. ജയിലില്‍ സന്ദര്‍ശകര്‍ക്കു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കും. ജയിലര്‍ മുതല്‍ മുകളില്‍ ഉള്ളവര്‍ക്കു ജയിലിനകത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാം.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിനകത്ത് വയര്‍ലസ് ശ്ര്യംഖല ശക്തിപ്പെടുത്തും. ഒരേ സമയം രണ്ട് ജോഡി വസ്ത്രമേ അനുവദിക്കൂ. ജീവനക്കാര്‍ക്ക് മതിലിന് വെളിയില്‍ നിന്ന് സാധനങ്ങള്‍ എറിഞ്ഞു കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ വലകള്‍ സ്ഥാപിക്കും. ഈ ഭാഗങ്ങളില്‍ ക്യാമറകള്‍ സഥാപിക്കും. ആവശ്യം വരുന്ന ഘട്ടങ്ങളില്‍ മൊബൈല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ജയിലിനെ കുറിച്ചു പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ക്കു സൗകര്യമൊരുക്കും. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ജയില്‍ ജീവനക്കാരെ തടവുകാര്‍ കൈയേറ്റം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കും. ഒമ്പത് ജയിലുകളിലെ ചപ്പാത്തി നിര്‍മാണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.