സുവര്‍ഗാനുരാഗം: വിമര്‍ശിക്കുന്നത് വിധി പഠിച്ചതിന് ശേഷം മതിയെന്ന് ജസ്റ്റിസ് സിംഗ്‌വി

Posted on: December 11, 2013 6:32 pm | Last updated: December 12, 2013 at 12:08 am

SINGVI

ന്യൂഡല്‍ഹി: സുവര്‍ഗാനുരാഗത്തിനെതിരായ വിധിയില്‍ വിമര്‍ശിക്കുന്നവര്‍ വിധി പഠിച്ച ശേഷം മതിയെന്ന് ജസ്റ്റിസ്ജി.എസ്്് സിംഗ്‌വി. വിമര്‍ശിക്കുന്നവരോട് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗാനുരാഗം നിയമപരമായി തെറ്റും ക്രിമിനല്‍ കുറ്റവുമാണെന്ന് സുപ്രീംകോടതി ഇന്ന് വിധിച്ചിരുന്നു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി. ജസ്റ്റിസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അതേസമയം വിധി ദൗര്‍ഭാഗ്യകരമാണെന്നും പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നുമായിരുന്നു സ്വവര്‍ഗാനുരാഗ അനുകൂല സംഘടനകള്‍ പ്രതികരിച്ചത്.