Gulf
ഇത്തിഹാദ് ഇന്ത്യയിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കും

അബുദാബി: ഇത്തിഹാദ് എയര്‍വേസ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് സി ഇ ഒ ജെയിംസ് ഹോഗന്‍ അറിയിച്ചു.
മുംബൈ, ന്യൂഡല്‍ഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ ഏഴ് വിമാനങ്ങളാണുള്ളത്. ഇത് 14 വിമാനങ്ങളായി വര്‍ധിപ്പിക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് താമസിയാതെ എണ്ണം വര്‍ധിപ്പിക്കും. ഇത്തിഹാദിനു 24 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ സൗകര്യപ്രദമായി.
അടുത്ത 10 മാസത്തിനകം 42 വിമാനങ്ങള്‍ പുതുതായി സര്‍വീസ് നടത്തും. ഇന്ത്യയിലേക്കും തിരിച്ചും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. അതുകൊണ്ടു തന്നെ കൂടുതല്‍ വലിപ്പമുള്ള വിമാനങ്ങള്‍ അവതരിപ്പിക്കേണ്ടി വരും. എ 340, എ 330 വിമാനങ്ങല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെയും ചരക്കു നീക്കത്തിന്റെയും ആഗോള കേന്ദ്രമായി അബുദാബിയെ മാറ്റും. പ്രാദേശിക എയര്‍ലൈനുകളില്‍ 49% ഓഹരിയെടുക്കാന്‍ വിദേശ എയര്‍ലൈനുകളെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ശേഷമുള്ള ആദ്യത്തെ വന്‍ നിക്ഷേപമാണിത്.
ഇത്തിഹാദ് എയര്‍ലൈന്‍ ജെറ്റ് എയര്‍വേയ്‌സില്‍ 37.9കോടി ഡോളറാണു നിക്ഷേപിക്കുന്നത്. മൊത്തം ഓഹരികളുടെ 24 ശതമാനമാണിത്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ തന്നെ യുഎസ് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സംവിധാനം ഉടന്‍ തയാറാക്കുമെന്നും ജെയിംസ് ഹോഗന്‍ അറിയിച്ചു.